കുഴല്‍പ്പണ വിതരണക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലംഗസംഘത്തിനെതിരെ കേസ്; മൊഴികളില്‍ വൈരുദ്ധ്യമെന്ന് പോലീസ്
Oct 18, 2017, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2017) കുഴല്‍പ്പണ വിതരണക്കാരനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ(42) പരാതിയിലാണ് കണ്ടാലറിയാവുന്ന നാലംഗസംഘത്തിനെതിരെ കേസെടുത്തത്. മുഹമ്മദിന്റെ പണം തട്ടിയെടുത്ത സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ആര്‍ ടി ഒയുമായി ബന്ധപ്പെട്ട് കാറുമായി ബന്ധപ്പെട്ട രേഖകളും മറ്റുവിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഉളിയത്തടുക്കയില്‍വെച്ചാണ് മുഹമ്മദിനെ നാലംഗ സംഘം കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗും പണവും തട്ടിപ്പറിച്ച ശേഷം തെക്കില്‍ വളവിലെ ഹമ്പിന് സമീപം കാറില്‍ നിന്നും തള്ളിയിട്ട് സംഘം കാഞ്ഞങ്ങാട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
മുഹമ്മദ് കാറില്‍ നിന്നും പുറത്തേക്ക് വീഴുന്നതും മൂക്കില്‍ നിന്നും രക്തമൊലിപ്പിച്ചുകൊണ്ട് നടന്നുപോകുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പരിക്കേറ്റ മുഹമ്മദിനെ വിദ്യാനഗര്‍ അഡീ. എസ് ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഉളിയത്തടുക്കയിലെ ഒരാള്‍ക്ക് പണം നല്‍കാനായി കോഴിക്കോട്ടുനിന്നും കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ വന്നതാണെന്നും അവിടെ നിന്നും ഉളിയത്തടുക്കയിലേക്ക് വന്നതാണെന്നുമാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.
മുപ്പതുലക്ഷം രൂപയടങ്ങിയ ബാഗ് സംഘം തട്ടിയെടുത്തുവെന്നായിരുന്നു മുഹമ്മദിന്റെ ആദ്യമൊഴി. കൂടുതല്‍ ചോദ്യം ചെയ്തതോടെ ഏഴുലക്ഷം രൂപയാണ് കവര്‍ന്നതെന്ന് മുഹമ്മദ് വ്യക്തമാക്കി. പിന്നീട് ഒരുലക്ഷം രൂപയും മൊബൈലും കവര്‍ന്നതായി വെളിപ്പെടുത്തി. അവസാനത്തെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മുഹമ്മദ് പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയത് പോലീസിന് പരാതിക്കാരന്റെ നീക്കത്തില്‍ സംശയമുയരാന്‍ കാരണമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, case, Car, DYSP, Natives, Injured, Hospital, News, Complaint, Man kidnapped and money looted case: Contradictory statement from victim.