കിണര്‍ വൃത്തിയാക്കിയ ശേഷം കയറുന്നതിനിടെ വീണ തൊഴിലാളിക്ക് ഗുരുതരം
May 11, 2016, 17:00 IST
ബദിയടുക്ക: (www.kasargodvartha.com 11.05.2016) കിണര്‍ വൃത്തിയാക്കിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ മറിഞ്ഞ് വീണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ബദിയടുക്ക ഗോളിയടുക്ക ശാന്തിപ്പള്ളത്തെ സോമനാ(50) ണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഗോളിയടുക്കത്തെ ഒരു കിണര്‍ വൃത്തിയാക്കിയതിന് ശേഷം തിരിച്ച് കയറുന്നതിനിടെയാണ് അപകടം.
സോമനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും കിണറ്റില്‍ കുടുങ്ങി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ ഫോഴ്‌സ് വല ഉപയോഗിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ സോമനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Man injured while working in a well, Kasaragod, Well, Badiyadukka, Fire Force, Hospital, Soman, Goliyaduka.