city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവ്‌നായയുടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തെറിച്ചുവീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു

ചെറുവത്തൂര്‍: (www.kasargodvartha.com 04.04.2016) തെരുവ്‌നായയുടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തെറിച്ചുവീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു. ചന്തേര ഓത്തുകുന്നലിലെ ടി ഭാസ്‌ക്കരനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ചന്തേര പോലീസ് സ്റ്റേഷന് സമീപം തല പ്ലാസ്റ്റിക് ഭരണിയില്‍ കുടുങ്ങി അലഞ്ഞുതിരിയുകയായിരുന്ന തെരുവ് നായയുടെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ ഭാസ്‌ക്കരന്‍ ഭരണിയില്‍ പിടിച്ച് ആഞ്ഞുവലിച്ചുവെങ്കിലും സാധിച്ചില്ല.നായ പിറകോട്ട് വലിഞ്ഞുനില്‍ക്കുകയും ഭാസ്‌ക്കരന്‍ ഭരണിയില്‍ പിടിച്ച് പിന്നോട്ട് ആയുകയും ചെയ്‌തെങ്കിലും ഭരണി വേര്‍പെടുത്താനായില്ല. നായയെ ഏതുവിധേനയെങ്കിലും രക്ഷപ്പെടുത്തണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടരുന്നതിനിടെ ഭാസ്‌ക്കരന്‍ തെറിച്ചുവീഴുകയും കാലൊടിയുകയുമായിരുന്നു.

തന്റെ പരിക്ക് സാരമാക്കാതെ ഭാസ്‌ക്കരന്‍ മൃഗസംരക്ഷണവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ നായയെ പിടിച്ചുകൊണ്ടുവന്നാല്‍ മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം തലയില്‍ നിന്ന് ഭരണി ഊരിയെടുക്കാമെന്നാണ് മറുപടി നല്‍കിയതെന്ന് പറയുന്നു. ഭരണി കുടുങ്ങിയതിനാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നായ കടുത്ത ദുരിതത്തിലാണ്.

തെരുവ്‌നായയുടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തെറിച്ചുവീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു


Keywords: Kasaragod, Cheruvathur, Street dog, T Bhaskaran, Chandhera, Police Station

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia