ട്രെയിന്‍ തട്ടി തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതരം; കാലുകള്‍ അറ്റുപോയി
Sep 2, 2015, 13:02 IST
ബേക്കല്‍: (www.kasargodvartha.com 02/09/2015) തച്ചങ്ങാട്ട് ട്രെയിന്‍ തട്ടി തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തച്ചങ്ങാട് കുറിച്ചിക്കുന്നിലെ കുഞ്ഞിരാമനാണ് പരിക്കേറ്റത്. അപകടത്തില്‍ കുഞ്ഞിരാമന്റെ ഇരുകാലുകളും അറ്റുപോയി. ഓടിക്കൂടിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുഞ്ഞിരാമന്റെ അറ്റുപോയ ഒരു കാല്‍ കണ്ടെത്തി. ഇതുമായി പോലീസ് ആശുപത്രിയിലേക്ക് തിരിച്ചു. മറ്റേ കാല്‍ കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചെന്നൈ മെയില്‍ തട്ടിയതാകാമെന്നാണ് കരുതുന്നത്.
Keywords: Bekal, kasaragod, Kerala, Train, hospital, Police, Natives, Man injured in train accident.
Advertisement: