Road Accident | ഒടയംചാലില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു
Updated: May 8, 2024, 14:59 IST
*പാണത്തൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു.
*ഒടയംചാല്‍ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി.
*പ്രദേശവാസികള്‍ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒടയംചാല്‍: (KasargodVartha) നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഒടയംചാല്‍ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. കെ എല്‍ 60 കെ 3153 കാറാണ് അപകടത്തില്‍പെട്ടത്.
പാണത്തൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കാറാണ് ഒടയംചാല്‍ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയത്. പരുക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ബുധനാഴ്ച (08.05.2024) ഉച്ചയോടെയാണ് അപകടമുണ്ടായത്.