Accident | ചട്ടഞ്ചാൽ തെക്കിൽ വളവിൽ കൂട്ട വാഹനാപകടം; 6 വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരാൾക്ക് ഗുരുതരം
Apr 16, 2024, 21:16 IST
* വാഹനഗതാഗതം തടസപ്പെട്ടു
* ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം
* ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം
ചട്ടഞ്ചാൽ: (KasargodVartha) തെക്കിൽ വളവിൽ കൂട്ട വാഹനാപകടം. ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയ വലിയ ലോറികളും മറ്റു വാഹനങ്ങളുമാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്.
അപകടത്തിൽ മിനിലോറിയിൽ കുടുങ്ങിയ ഡ്രൈവറെ, അപകടം നടന്ന വിവരമറിഞ്ഞ് കുതിച്ചെത്തിയ മേൽപറമ്പ് പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.