കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് മില്‍മാബൂത്ത് ജീവനക്കാരന് പരിക്ക്
Jul 14, 2017, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് മില്‍മാബൂത്ത് ജീവനക്കാരന് പരിക്കേറ്റു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ മില്‍മാ ബൂത്ത് ജീവനക്കാരന്‍ ചാലിങ്കാലിലെ ഗോപാലനാ(52) ണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മൂലക്കണ്ടം ദേശീയ പാതയിലാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസും പെരിയ ഭാഗത്തേക്ക് പോകുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഗോപാലന്റെ മുഖം കമ്പിയിലിടിച്ച് മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ഗോപാലന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Accident, Man injured in KSRTC- Lorry collision
Keywords: Kasaragod, Kerala, news, Kanhangad, Injured, Accident, Man injured in KSRTC- Lorry collision