മൂന്ന് സ്ത്രീകളെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതരം
Mar 11, 2019, 22:44 IST
പരപ്പ: (www.kasargodvartha.com 11.03.2019) മൂന്ന് സ്ത്രീകളെ ഇടിച്ചുപരിക്കേല്‍പ്പിച്ച ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരം. ബൈക്ക് യാത്രക്കാരന്‍ ബാനത്തെ ഉപേന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഏഴു മണിയോടെ പരപ്പ കമ്മാടം പള്ളിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് സ്ത്രീകളെ ഇടിച്ച് പരിക്കേല്‍പ്പിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉപേന്ദ്രന്‍ ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല.
ബൈക്ക് ഇടിച്ച് പരിക്കേറ്റ സഫിയ (64), അലീമ (55), ഫൗസിയ (34) എന്നിവരെ കാഞ്ഞങ്ങാട് ദീപ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parappa, Kasaragod, Accident, Bike-Accident, Injured, News, Man injured in bike accident