കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം
Dec 28, 2014, 22:20 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2014) കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചൂരി ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ പരേതനായ സുലൈമാന്റെ മകന്‍ ഫള്‌ലു (34)വിനാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫള്‌ലുവിനെ നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് ബാങ്ക് റോഡില്‍ സൈക്കിള്‍ കട നടത്തുകയാണ് ഇയാള്‍.
ഞായറാഴ്ച രാത്രി 9.30 മണിയോടെ അണങ്കൂറിലായിരുന്നു അപകടം. ചെര്‍ക്കള ഭാഗത്ത് നിന്നും വരികയായിരുന്ന ബസ് ഫള്‌ലു സഞ്ചരിച്ചിരുന്ന കെഎല്‍ 14 എന്‍ 658 നമ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.

Keywords : Kasaragod, Kerala, Accident, Injured, hospital, Anangoor, Bus, KSRTC-bus.