പൊട്ടിപ്പൊളിഞ്ഞ സ്ലാബില്‍ വഴിയാത്രക്കാരന്റെ കാല്‍കുടുങ്ങി
Mar 17, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2017) പൊട്ടിപ്പൊളിഞ്ഞ സ്ലാബില്‍ വഴിയാത്രക്കാരന്റെ കാല്‍ കുടുങ്ങി. തായലങ്ങാടി സ്വദേശിയായ ലതീഷിന്റെ(49) കാലാണ് സ്ലാബില്‍ കുടുങ്ങിയത്. ഇന്നു രാവിലെ 8.15 മണിയോടെയാണ് സംഭവം. തായലങ്ങാടി റോഡരികിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബിലൂടെ നടന്നുപോകുമ്പോഴാണ് ലതീഷിന്റെ കാല്‍ കുടുങ്ങിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ലതീഷിന്റെ കാല്‍ സ്ലാബിനകത്തുനിന്നും ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് ലതീഷിനെ രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Road, Injured, Hospital, News, Slab, Fire Station, Natives, Leg, Man injured after trapping leg in to broken slab.