പ്രാവിനെ പിടിക്കാന്‍ ചെന്ന മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു; ഗുരുതര പരിക്ക്
Feb 12, 2019, 15:44 IST
മാവുങ്കാല്‍: (www.kasargodvartha.com 12.02.2019) പ്രാവിനെ പിടിക്കാന്‍ ചെന്ന മധ്യവയസ്‌കനെ കിണറ്റില്‍ വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടവലം കൊമ്മട്ടംമൂലയിലെ അമ്പാടിയുടെ മകന്‍ കൃഷ്ണനാ(52)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി തൊട്ടടുത്ത പറമ്പില്‍ പ്രാവിനെ പിടിക്കാന്‍ ചെന്ന കൃഷ്ണന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
23 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷ്ണന് നടുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. രാത്രി കള്ള് ചെത്താന്‍ പോയ രണ്ടുപേരാണ് കൃഷ്ണനെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കൃഷ്ണനെ കിണറ്റില്‍ നിന്നും കരയില്‍ കയറ്റി ജില്ലാശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ഫാദര്‍ മുള്ളേര്‍സില്‍ എത്തിക്കുകയായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Mavungal, Well, Man injured after fell to well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Mavungal, Well, Man injured after fell to well
< !- START disable copy paste -->