നിര്‍മിച്ചതിനു തൊട്ടുപിന്നാലെ കുത്തിപ്പൊളിക്കല്‍; കെഎസ്ടിപി റോഡിലെ കുഴിയില്‍ വീണ് വ്യാപാരിക്ക് പരിക്ക്
Aug 21, 2018, 10:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2018) നിര്‍മിച്ചതിന് തൊട്ടുപിന്നാലെ കുത്തിക്കീറിയ കെഎസ്ടിപി റോഡിലെ കുഴിയില്‍ സ്കൂട്ടറടക്കം വീണ് വ്യാപാരിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ വിനായക തിയേറ്ററിന് സമീപത്തെ കുഴിയില്‍ വീണ് കാഞ്ഞങ്ങാട് സൗത്തിലെ വ്യാപാരി സി അബ്ദുര്‍ റഹ് മാന്‍ ഹാജിക്കാണ് സ്കൂട്ടര്‍ അടക്കം കുഴിയില്‍ വീണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ ലാബിലേക്ക് പരിശോധനക്കായി വരുന്നതിനിടയിലാണ് അബ്ദുര്‍ റഹ് മാന്‍ ഹാജി ഓടിച്ച സ്കൂട്ടര്‍ കുഴിയില്‍ വീഴുകയും ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തത്. കെഎസ്ടിപി റോഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ മൂന്നുവര്‍ഷം കഴിയാതെ കുത്തിപ്പൊളിക്കരുതെന്നാണ് നിയമം. എന്നാല്‍ റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ഇത് നന്നാക്കാനാണ് ഇവിടെ റോഡ് കുത്തിക്കിളച്ചത്.
ഓണം കഴിയാതെ ഇത് നന്നാക്കാനാവില്ലെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Road, Man injured after falls to road pit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Road, Man injured after falls to road pit
< !- START disable copy paste -->