റോഡരികിലെ കേബിള്‍ കുഴിയില്‍ വീണ് ആശുപത്രി ജീവനക്കാരന് പരിക്ക്
Jan 12, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2017) റോഡരികിലെ കേബിള്‍ കുഴിയില്‍ വീണ് ആശുപത്രിജീവനക്കാരന് പരിക്കേറ്റു. മധൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റും എസ്.പി. നഗറില്‍ താമസക്കാരനുമായ മോഹന ആചാരി (54)യാണ് കേബിള്‍ കുഴിയില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ റോഡരികിലെ മൂടാതെ കിടന്ന കുഴിയില്‍ മോഹനന്റെ കാല്‍ വഴുതി വീഴുകയായിരുന്നു.
കുഴിയില്‍ മോഹനന്റെ കാല്‍ കുടുങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ മോഹനനെ രക്ഷപ്പെടുത്തുകയായിരുന്നു. കാല്‍പാദത്തിന് സാരമായി പരിക്കേറ്റ മോഹനനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Injured, hospital, Road, Man injured after falling in to trench.