പുല്ലുവെട്ടുന്നയാളെ തട്ടിവിളിച്ചു: തിരിഞ്ഞു നോക്കുന്നതിനിടെ യന്ത്രം കൊണ്ട് വീട്ടുടമസ്ഥന്റെ കൈ അറ്റുതൂങ്ങി
Nov 18, 2014, 17:44 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) യന്ത്രംകൊണ്ട് പുല്ലുവെട്ടുന്നയാളെ തോളില്‍ തട്ടിവിളിച്ചപ്പോള്‍ പുല്ലുവെട്ടുന്നയാള്‍ തിരിഞ്ഞുനോക്കുന്നതിനിടെ യന്ത്രംകൊണ്ട് വീട്ടുടമസ്ഥന്റെ കൈ അറ്റുതൂങ്ങി. ചട്ടഞ്ചാല്‍ കനിയടുക്കത്തെ കുഞ്ഞിരാമന്‍ നായരുടെ മകന്‍ മോഹനന്റെ (40) വലതുകയ്യാണ് അറ്റുതൂങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. കനിയടുക്കത്തെ പറമ്പില്‍ പുല്ലുവെട്ടുകയായിരുന്നയാളെ മറ്റൊരു സ്ഥലത്തേക്ക് പുല്ലുവെട്ടണമെന്നാവശ്യപ്പെടാന്‍ തോളില്‍തട്ടി വിളിച്ചതായിരുന്നു മോഹനന്‍. പുല്ലുവെട്ടുന്നയാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രവുമായി തിരിഞ്ഞുനോക്കുന്നതിനിടയിലാണ് മോഹനന്റെ കൈ കറങ്ങുന്ന ബ്ലേഡ് കൊണ്ടത്.
രക്തം വാര്‍ന്നനിലയില്‍ മോഹനനെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൈയ്യുടെ എല്ല് മുറിഞ്ഞ് തൂങ്ങിയതായി പരിശോധിച്ച ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. മോഹനനെ മംഗലാപുരത്ത് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

Keywords : Grass cutting, Kasaragod, Injured, Grass cutting mechanism, Hospital.