ബൈക്ക് തള്ളിക്കൊണ്ട് പോയ യുവാവ് പോലീസിന്റെ പിടിയിലായി
Nov 23, 2014, 15:08 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2014) ബൈക്ക് തള്ളിക്കൊണ്ട് പോവുകയായിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. കര്‍ണാടക സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. ഈ ബൈക്ക് തന്റേതല്ലെന്ന് പറഞ്ഞ യുവാവ് തനിക്ക് ഒരാള്‍ 10,000 രൂപ നല്‍കാനുണ്ടെന്നും അത് ചോദിച്ചപ്പോള്‍ അയാളുടെ ബൈക്കെടുത്ത് കൊണ്ടു പോയ്‌ക്കോളാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.
തന്റെ ഭാര്യ ആശുപത്രിയിലണെന്നും അതിനാലാണ് നല്‍കാനുള്ള പണം തിരിച്ചുചോദിക്കാന്‍ പോയതെന്നുമാണ് യുവാവിന്റെ വിശദീകരണം. അതേ സമയം ബൈക്ക് തള്ളിക്കൊണ്ട് പോയ യുവാവ് മോഷ്ടാവാണോ, അല്ലെങ്കില്‍ ബൈക്കു കൊണ്ടു പോകാന്‍ നിര്‍ദേശിച്ച യുവാവ് മോഷ്ടാവാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ബൈക്കിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഈ സംഭവത്തിലെ ദുരൂഹത പുറത്തു വരികയുള്ളൂ. ബൈക്ക് തള്ളിക്കൊണ്ടുപോയ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുമെന്നാണ് പോലീസ് പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാ സര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Police, Bike, Robbery, Youth, Custody, Rs 10,000.