പാമ്പ് കടിയേറ്റ് വിഷ ചികിത്സാ വിദഗ്ദ്ധന്റെ അടുക്കലെത്തിച്ച എഴുത്തുകാരന്റെ നില ഗുരുതരം
Aug 17, 2015, 14:37 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2015) പാമ്പുകടിയേറ്റ് വിഷ ചികിത്സാ വിദഗ്ദ്ധന്റെ അടുക്കലെത്തിച്ച എഴുത്തുകാരന്റെ നില ഗുരുതരം. ബഷീര്‍ ചേരങ്കൈയെയാണ് (38) മംഗളൂരു കെ.എം.സി. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ബഷീറിനെ എരിയാല്‍ റെയില്‍വേ ട്രാക്കിന് സമീപംവെച്ച് അണലി ഇനത്തില്‍പെട്ട പാമ്പ് കടിച്ചത്.
ഉടന്‍തന്നെ കാസര്‍കോട് കെയര്‍ വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുത്തശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഒരാള്‍ കാസര്‍കോട്ട് വിദഗദ്ധനായ വിഷ ചികിത്സകനുണ്ടെന്ന് അറിയിച്ചതിനാല്‍ അവിടേയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. പാമ്പിന്റെ കടിയേറ്റ ഭാഗത്ത് വെള്ളക്കല്ല് വെച്ച് പാല്‍ ധാരയാക്കിയൊഴിച്ച് രണ്ട് മണിക്കൂറോളം ചികിത്സിപ്പിച്ചു. കല്ല് കറുത്തനിറത്തിലായതോടെ വിഷം ഇറങ്ങിപ്പോയെന്നുപറഞ്ഞ് ബഷീറിനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. പിറ്റേദിവസം ഉച്ചയോടെ അസ്വസ്ഥത കാണിച്ച ബഷീറിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പരിശോധനയ്ക്കായി മംഗളൂരു കെ.എം.സി. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ പരിശോധിച്ചപ്പോള്‍ ബഷീറിന്റെ രക്തത്തില്‍ മുഴുവന്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നും രക്തം മുഴുവന്‍ മാറ്റണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വിഷ ചികിത്സാവിദഗ്ദ്ധന്റെ അടുക്കലെത്തിച്ച നിരവധി രോഗികള്‍ രക്ഷപ്പെട്ടതായിനാട്ടുകാരും അനുഭവസ്ഥരും പറയുന്നുണ്ട്.
Keywords: Kasaragod, Snake bite, Injured, Hospital, Treatment, Kerala, Poison, Viperinae, Man in critical condition after snake bite.