വീട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ പോകുന്നതിനിടെ പാമ്പുകടിയേറ്റു
Nov 1, 2016, 10:37 IST
ഹൊസങ്കടി: (www.kasargodvartha.com 01/11/2016) വീട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ ഗൃഹനാഥന് പാമ്പുകടിയേറ്റു. ഹൊസങ്കടിയിലെ സുലൈമാനാ (42)ണ് പാമ്പു കടിയേറ്റത്. സുലൈമാനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് സുലൈമാന്‍.

Keywords: Kasaragod, Kerala, Hosangadi, snake bite, hospital, Treatment, Man hospitalized after snake bite.