നാല്പതുകാരന്‍ കഞ്ചാവുമായി പിടിയില്‍
Feb 13, 2016, 11:30 IST
നീലേശ്വരം: (www.kasargodvartha.com 13.02.2016) സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന നാല്പതുകാരന്‍ പിടിയില്‍. ചായ്യോത്തെ മുഹമ്മദലി(40)യെയാണ് നീലേശ്വരം എസ് ഐ പി നാരയണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ചായ്യോത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തെ ഒരു കടയുടെ മറവിലും കശുമാവിന്‍ തോട്ടത്തില്‍ വെച്ചും ഒഴിഞ്ഞ വീടുകളിലും ആവശ്യക്കാരായ കുട്ടികളെ വിളിച്ച് വരുത്തി കഞ്ചാവ് കൊടുക്കുകയാണ് പതിവ്. പരിസരവാസികള്‍ പലതവണ ഇത് നേരിട്ട് കാണുകയും മുഹമ്മദലിയെ താക്കീത് ചെയ്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീടും കച്ചവടം തുടരുകയായിരുന്നു. തുര്‍ന്ന് പരിസരവാസികള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ സംഭവം നേരിട്ട് അറിയിക്കുകയും പോലീസെത്തി മുഹമ്മദലിയെ തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ കയ്യില്‍ നിന്നും 14 പേക്കറ്റ് കഞ്ചാവും പിടികൂടിയിട്ടുണ്ട്.
Keywords: arrest, Nileshwaram, school, Police, kasaragod.