city-gold-ad-for-blogger

ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍; സഹായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/01/2016) ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന ആള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ആവിക്കരയിലെ എ ഫിറോസിനെ(29)യാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ വിശ്വേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടുനിന്നാണ് കെ എല്‍ 60 ജെ 7343 നമ്പര്‍ ബൈക്കില്‍ കഞ്ചാവുകടത്തുന്നതിനിടയില്‍ ഫിറോസിനെ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 450 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബൈക്കില്‍ ഫിറോസിന്റെ പിറകിലിരുന്നയാള്‍ ഉടന്‍ തന്നെ ഓടിരക്ഷപ്പെടുകയായിരുന്നു.

കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് 10 കിലോ കഞ്ചാവുമായി കാസര്‍കോട്ട് രണ്ടുപേര്‍ പിടിയിലായത്.

ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍; സഹായി രക്ഷപ്പെട്ടു

Keywords:  Ganja seized, Held, Kanhangad, Kasaragod, Man held with ganja

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia