ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍; സഹായി രക്ഷപ്പെട്ടു
Jan 27, 2016, 08:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/01/2016) ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന ആള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ആവിക്കരയിലെ എ ഫിറോസിനെ(29)യാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ വിശ്വേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടുനിന്നാണ് കെ എല്‍ 60 ജെ 7343 നമ്പര്‍ ബൈക്കില്‍ കഞ്ചാവുകടത്തുന്നതിനിടയില്‍ ഫിറോസിനെ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 450 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബൈക്കില്‍ ഫിറോസിന്റെ പിറകിലിരുന്നയാള്‍ ഉടന്‍ തന്നെ ഓടിരക്ഷപ്പെടുകയായിരുന്നു.
കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് 10 കിലോ കഞ്ചാവുമായി കാസര്‍കോട്ട് രണ്ടുപേര്‍ പിടിയിലായത്.
Keywords: Ganja seized, Held, Kanhangad, Kasaragod, Man held with ganja