city-gold-ad-for-blogger

അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുമായി ഗള്‍ഫുകാരന്‍ പിടിയില്‍

പയ്യന്നൂര്‍ : (www.kasargodvartha.com 18.06.2016) അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുമായി ഗള്‍ഫുകാരന്‍ പിടിയില്‍. വെള്ളൂര്‍ ഏച്ചിലാവയലിലെ കെ ബിജുവിനെ (34) യാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ബഹറിനില്‍ ജോലി ചെയ്തിരുന്ന ബിജു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ പയ്യന്നൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ 500 രൂപയുടെ മൂന്ന് നോട്ടുകളുമായി മദ്യം വാങ്ങാനെത്തിയ ബിജുവിനെ ജീവനക്കാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ബീവറേജസ് ഔട്ട്‌ലെറ്റില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചിരുന്നതായും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

പ്രിന്‍സിപ്പാള്‍ എസ് ഐ എ വി ദിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കള്ളനോട്ട് എത്തിയ സംഭവങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജുവിന്റെ ഏച്ചിലാവയലിലെ വീട്ടില്‍ നിന്ന് 43 കള്ളനോട്ടുകള്‍ കൂടി കണ്ടെത്തി.

പയ്യന്നൂരിന് സമീപത്തുള്ള ചില സഹകരണ സ്ഥാപനങ്ങളിലും കള്ളനോട്ടുകള്‍ ലഭിച്ചതായും സൂചനയുണ്ട്.  ബിജുവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുമായി ഗള്‍ഫുകാരന്‍ പിടിയില്‍



Keywords: Kasaragod, Payyannur, Police, Case, Currency, House, Inquiry, Beverages outlets, Biju, Priciple SI AV Dinesh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia