വീട്ടമ്മയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം; 65 കാരന്‍ പിടിയില്‍
Mar 20, 2015, 13:20 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 20/03/2015) 54 കാരിയായ വീട്ടമ്മയെ പട്ടാപ്പകല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരന്‍ പോലീസ് പിടിയില്‍. ചിറ്റാരിക്കാല്‍ കാരയില്‍ സ്വദേശി ബേബിയെയാണ് (65) പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ബേബി വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസര വാസികള്‍ എത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ബേബിക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Chittarikkal, Molestation attempt, Housewife, Kerala, Kasaragod, Arrest.
Advertisement: