വ്യാജ ഷാഡോ പോലീസ്, 'രാഷ്ട്രീയ നേതാവ്', ഒടുവില്‍ വിവാഹ തട്ടിപ്പും; രഞ്ജിത്തിന്റെ തട്ടിപ്പുകഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു
Feb 9, 2016, 23:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/02/2016) ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ പിടിയിലായ തൃക്കരിപ്പൂര്‍ ചെറുകാനത്ത് താമസക്കാരനും തളിപ്പറമ്പ് സ്വദേശിയുമായ കെ.വി രഞ്ജിത്ത് (26) വിവാഹ തട്ടിപ്പും നടത്തിയതായുള്ള വിവരം പുറത്തുവന്നു. നീലേശ്വരം ചയ്യോം സ്വദേശിനിയായ പെണ്‍കുട്ടിയെ രഞ്ജിത്ത് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എറണാകുളത്ത് ബിഎഡിന് പഠിക്കുന്ന പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് കല്യാണം കഴിച്ചത്. പിടിയിലാകുന്നതിന് കുറച്ചുനാള്‍ മുമ്പായിരുന്നു വിവാഹം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ പെണ്‍കുട്ടിയെ വളക്കുകയായിരുന്നു. കൊച്ചിയില്‍ കുറേ നാളുകളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം.
നേവിയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ചയ്യോത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെയും കബളിപ്പിച്ചത്. നേരത്തെ വിവാഹിതനായിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടി ഉണ്ടെന്നും നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയതാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. തൃക്കരിപ്പൂര്‍ ചെറുകാനത്തെ വിവാഹ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഇക്കാര്യം യുവാവ് പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവെച്ചു.
രഞ്ജിത്ത് വീണ്ടും വിവാഹം കഴിച്ചതായി അറിഞ്ഞ് ചെറുകാനത്തെ രണ്ടു ബന്ധുക്കള്‍ കൊച്ചിയില്‍ പോയിരുന്നു. അപ്പോഴാണ് തട്ടിപ്പ് നടത്തി ഷാഡോ പോലീസിന്റെ പിടിയിലായി രഞ്ജിത്ത് അകത്താണെന്ന് നാട്ടുകാര്‍ അറിഞ്ഞത്. തൃക്കരിപ്പൂരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായും ഇയാള്‍ വിലസിയിരുന്നു. ചെറുകാനത്തുള്ള ഭാര്യവീട്ടില്‍ കഴിഞ്ഞത് നേവി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയായിരുന്നു.
കോട്ടയം വൈക്കം വെള്ളൂര്‍ തണ്ണിപ്പള്ളിയിലെ പേങ്ങാട്ടുവീട്ടില്‍ മനു(25)വിന്റെ കൂടെയാണ് ഇയാള്‍ പിടിയിലായത്. കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവിലും വാക്‌വേയിലും വന്നിരിക്കുന്ന കമിതാക്കളില്‍നിന്നു വിവരം വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ഥിരമായി പണം തട്ടിയെടുക്കാറുണ്ടെന്നും ഇവര്‍ പോലീസിനോടു സമ്മതിച്ചു.
കൊച്ചിയിലും ഏഴിമലയിലും നേവിയിലെ ഉദ്യോഗസ്ഥനാണ് എന്ന വ്യാജേനയാണ് നാട്ടുകാരെ കബളിപ്പിച്ച് യുവാവ് ചെറുകാനത്ത് താമസിച്ചുവന്നിരുന്നത്.
Related News: ഷാഡോ പോലീസ് ചമഞ്ഞ് കൊച്ചിയില്‍ തട്ടിപ്പ് നടത്തിയതിന് പിടിയിലായ രഞ്ജിത്ത് തൃക്കരിപ്പൂരില്‍ വേണ്ടപ്പെട്ട 'നേതാവ്'
Keywords : Trikaripur, Cheating, Accuse, Police, Accuse, Arrest, Kasaragod, Investigation, Wedding, Ranjith.