ചിറ്റാരിക്കല്‍ സ്വദേശിനിയായ കാസര്‍കോട്ടെ നഴ്‌സിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച മുന്‍ ഗള്‍ഫുകാരന്‍ പിടിയില്‍
Jan 15, 2015, 12:28 IST
നീലേശ്വരം: (www.kasargodvartha.com 15/01/2015) ചിറ്റാരിക്കല്‍ സ്വദേശിനിയായ കാസര്‍കോട്ടെ നഴ്‌സിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച മുന്‍ ഗള്‍ഫുകാരന്‍ പിടിയില്‍. വിദ്യാനഗര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ ബാബുരാജ് എന്ന രാജഗോപാലാ (41) ണ് പിടിയിലായത്.
കാസര്‍കോട്ട് ജോലി ചെയ്യുന്ന നഴ്‌സിനെ വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ ശമ്പളം പതിവായി രാജഗോപാല്‍ കൈപറ്റുകയും ചെയ്തിരുന്നു. വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി രാജഗോപാലിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ രാജഗോപാലിന് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് നഴ്‌സ് അറിഞ്ഞതോടെ ഇയാളിൽ നിന്നും അകന്ന് മാറാന്‍ ശ്രമിച്ചെങ്കിലും അനുവദിക്കാതെ നഴ്‌സിനെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കിയത്.
എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റാരിക്കല്‍ പോലീസ് കേസെടുത്ത് രാജഗോപാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ യുവതി ചിറ്റാരിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സംഭവം നടന്നത് കാസര്‍കോട്ട് ആയതിനാല്‍ പോലീസ് പരാതി സ്വീകരിക്കാതിരുന്നതോടെയാണ് എസ്.പിക്ക് പരാതി നല്‍കിയത്.

Keywords: Nileshwaram, Kasaragod, Molestation, Case, Complaint, Arrest, Kerala.
Advertisement:
Advertisement: