തന്ത്രി നഗ്നചിത്ര കേസില്‍ കാസര്‍കോട്ടെ പുളിക്കൂര്‍ അബ്ദുല്‍ സഹദിന് 11 വര്‍ഷം കഠിന തടവ്
Aug 2, 2014, 18:28 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2014) തന്ത്രി കേസില്‍ മധൂര്‍ പുളിക്കൂറിലെ അബ്ദുല്‍ സഹദി (34) നെ 11 വര്‍ഷം കഠിന തടവിനും 11,000 രൂപ പിഴയടക്കാനും എറണാകുളം പ്രിന്‍സിപ്പള്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജെ. നാസര്‍ ശിക്ഷിച്ചു.
ശബരിമല തന്ത്രി കണ്ഠര് മോഹനരെ 2006 ജൂലൈ 23ന് കൊച്ചിയിലെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി നഗ്നചിത്രം എടുത്ത് പണവും സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അബ്ദുല്‍ സഹദിനെ കോടതി ശിക്ഷിച്ചത്.
കവര്‍ച നടത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും തട്ടികൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് രണ്ട് വര്‍ഷം തടവും 6,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലേയും ശിക്ഷ ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
കേസിന്റെ ആദ്യഘട്ട വിചാരണയില്‍ മുഖ്യപ്രതികളായ കേരളത്തിലെ ആദ്യത്തെ പെണ്‍ഗുണ്ട ശോഭാ ജോണ്‍, കാസര്‍കോട്ടെ ബെച്ചു റഹ്മാന്‍ എന്നിവരടക്കം ആറു പ്രതികള്‍ക്ക് നേരത്തെ ഏഴു വര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. കവര്‍ച്ച മുതല്‍ ഒളിപ്പിച്ച മറ്റു രണ്ടു പ്രതികള്‍ളെ നാലു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു.
ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ശാന്തയെന്ന സ്ത്രീക്കൊപ്പം തന്ത്രിയെ നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത ശേഷമാണ് പ്രതികള്‍ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടെത്. ആദ്യഘട്ട വിചാരണയ്ക്കിടെ ഒളിവില്‍പോയ സഹദിനെ വിദ്യാനഗറിലെ ഒരു കേസില്‍ 2013 ഡിസംബര്‍ നാലിനാണ് കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് തന്ത്രി കേസ് അന്വേഷണ സംഘത്തിന് പ്രതിയെ കൈമാറുകയായിരുന്നു.
കാസര്‍കോട്ട് 2013 നവംബറില്‍ അഞ്ചിന് രാത്രി കളക്ട്രേറ്റിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ജോസിനെ വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചകേസിലായിരുന്നു സഹദ് കാസര്‍കോട്ട് വെച്ച് പിടിയിലായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ആഗ്രഹിക്കാത്ത പ്രസവം: കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് മാതാവ് ജോലിക്ക് പോയി
Keywords: Theft, Kasaragod, Kochi, Blackmail, Sex-mafia, Accuse,Gold, Mobile Phone, Madhur, Pulikur, Man gets 11 year imprisonment in Black mail case
Advertisement:
ശബരിമല തന്ത്രി കണ്ഠര് മോഹനരെ 2006 ജൂലൈ 23ന് കൊച്ചിയിലെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി നഗ്നചിത്രം എടുത്ത് പണവും സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അബ്ദുല്‍ സഹദിനെ കോടതി ശിക്ഷിച്ചത്.
കവര്‍ച നടത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും തട്ടികൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് രണ്ട് വര്‍ഷം തടവും 6,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലേയും ശിക്ഷ ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
![]() |
അബ്ദുല്‍ സഹദ് |