മലപ്പുറത്ത് സംശയസാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തി പോലീസിലേല്‍പ്പിച്ച കാസര്‍കോട് സ്വദേശിയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുവന്നു
Nov 12, 2017, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2017) മലപ്പുറം തേഞ്ഞിപ്പലത്ത് സംശയസാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തി പോലീസിലേല്‍പ്പിച്ച കാസര്‍കോട് സ്വദേശിയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുവന്നു. കാസര്‍കോട് ബന്തിയോട്ടെ അടുക്ക വീട്ടില്‍ മൊയ്തീന്റെ മകന്‍ അബ്ദുര്‍ റഹ് മാനെ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തേഞ്ഞിപ്പലം നീരോല്‍പാലത്തുനിന്നും നാട്ടുകാര്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ അബ്ദുര്‍ റഹ് മാനെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തകന്‍ രാകേഷ് പെരുവള്ളൂര്‍ അബ്ദുര്‍ റഹ് മാനെ തുവ്വൂര്‍ വിമലഹൃദയ ആശ്രമത്തിലേക്ക് കൊണ്ടുപോയിരുന്നു. ബന്ധുക്കളെ കണ്ടെത്താന്‍ രോകേഷ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു അബ്ദുര്‍ റഹ് മാന്‍. രോഗം ഭേദമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ മറ്റൊരു കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുര്‍ റഹ് മാന്‍ അവിടെ നിന്നും ആരോടും പറയാതെ പുറത്തിറങ്ങി പോവുകയായിരുന്നു.
Keywords: Kerala, kasaragod, Malappuram, news, Missing, Man, Police, Natives, Thenhippalam, Man found under mysterious circumstances; taken to Kasaragod