നെല്ലിക്കുന്നില്‍ മാലിന്യക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; കൊലയെന്ന് സംശയം
Apr 25, 2016, 18:33 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) നെല്ലിക്കുന്ന് ബീച്ച് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കുഴിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് പി എസ് കോളനിയിലെ ദയാനന്ദ (49) യാണ് മരിച്ചത്. പറമ്പിലെ വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ ചപ്പുചവറുകള്‍ കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലയെന്നാണ് സംശയിക്കുന്നത്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം തോന്നിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തില്‍ റീപ്പറില്‍ ചുറ്റിയ നൈലോണ്‍ കയര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് ചെങ്കല്‍ അടുക്കിവെച്ച് നിര്‍മിച്ച മതിലിലെ ഏതാനും കല്ലുകള്‍ ഇളകി വീണ നിലയിലാണ്. കുഴിക്ക് സമീപമുള്ള രണ്ട് വാഴകളും ഒടിഞ്ഞ് വീണിട്ടുണ്ട്. നാല് ദിവസം മുമ്പാണ് ദയാനന്ദനെ കാണാതായത്.
നെല്ലിക്കുന്നിലെ സോമനാഥ് - പുഷ്പ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശോഭ, കുമത.
Keywords : Kasaragod, Nellikunnu, Death, Murder, Police, Investigation, Beach Road, Man found dead under mysterious circumstances/