മധ്യവയസ്‌കന്‍ കടവരാന്തയില്‍ മരിച്ച നിലയില്‍
Aug 11, 2017, 14:40 IST
ഉപ്പള: (www.kasargodvartha.com 11.08.2017) മധ്യവയസ്‌കനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം സ്വദേശി അബ്ദുര്‍ റഊഫി (42)നെയാണ് ഉപ്പളയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവിടെ കടവരാന്തയില്‍ കഴിഞ്ഞുവരികയായിരുന്ന റഊഫ്. എട്ട് വര്‍ഷം മുമ്പ് വടകരയില്‍ വെച്ച് തീവണ്ടിയില്‍ നിന്ന് വീണ് റഊഫിന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു.
വ്യാഴാഴ്ച പനിയും വയറു വേദനയും അനുഭവപ്പെട്ട റഊഫിനെ നാട്ടുകാര്‍ ചേര്‍ന്ന് മംഗല്‍പാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെയാണ് റഊഫ് ആശുപത്രി വിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് റഊഫിനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Death, Man found dead near shop