city-gold-ad-for-blogger

തളങ്കരയില്‍ അജ്ഞാതന്‍ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

തളങ്കര: (www.kasargodvartha.com 25/09/2016) തളങ്കര ദീനാര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം കുറ്റിക്കാട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസ് പ്രായം തോന്നിക്കുന്നയാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിനരികെ നിന്നും തലശ്ശേരി- കണ്ണൂര്‍ ടിക്കറ്റും ഒരു സഞ്ചിയും പോലീസ് കണ്ടെടുത്തു. കുറച്ചുതുകയും സഞ്ചിയിലുണ്ടായിരുന്നു. റെയില്‍വേ കീമാനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
തളങ്കരയില്‍ അജ്ഞാതന്‍ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍
തളങ്കരയില്‍ അജ്ഞാതന്‍ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

Keywords:  Kasaragod, Kerala, Thalangara, Malik deenar, Railway-track, Death, Deadbody, Train, Police, Man found dead near Railway track.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia