ബന്ധുവിന്റെ വിവാഹ വീട്ടില്‍ നിന്നും മടങ്ങിയയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 9, 2015, 21:30 IST
ഉദുമ: (www.kasargodvartha.com 09/08/2015) ബന്ധുവിന്റെ വിവാഹ വീട്ടില്‍ നിന്നും മടങ്ങിയയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കൊക്കാലിലെ പരേതനായ കൃഷ്ണന്റെ മകനും കൂലിത്തൊഴിലാളിയുമായ വിജയനെയാണ് (45) വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
വിജയന്റെ സഹോദരി ശാരദയുടെ മകന്റെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു വിജയന്‍. രാത്രി വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് വിജയനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്്‌സാണ് മൃതദേഹം പുറത്തെടുത്തത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
അസുഖത്തെ തുടര്‍ന്ന് വിജയന്‍ മാനസിക വിഷമം അനുഭവിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുവിന്റെ വിവാഹ ദിവസം തന്നെയുണ്ടായ മരണത്തില്‍ വീട്ടുകാരും നാട്ടുകാരും ശോകമൂകരായി.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പരേതയായ അമ്മാളു. അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മാധവി, പരേതനായ പുരുഷോത്തമന്‍.
Keywords : Udma, Death, Well, Obituary, Kasaragod, Family, Wedding days, Bekal, Police, Fire force.
Advertisement: