Identification | കടവരാന്തയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
Jan 1, 2025, 16:18 IST
Photo: Arranged
● മരിച്ചത് സുള്ള്യ സോണങ്കേരിയിലെ രാജൻ (49).
● ബദിയഡുക്ക നീർച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
● അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക: (KasargodVartha) കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. ബദിയഡുക്ക നീര്‍ച്ചാല്‍ ബിര്‍മിനടുക്കയില്‍ വാടക മുറിയില്‍ താമസക്കാരനായ സുള്ള്യ സോണങ്കേരിയിലെ രാജനെ (49) യാണ് തിരിച്ചറിഞ്ഞത്.
ഏണിയാര്‍പ് ലൈഫ് വില്ലയ്ക്കു സമീപത്തെ കടവരാന്തയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ബദിയഡുക്ക പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: കല്യാണി മാവുങ്കാല്‍. ഭാര്യ: ജയശീല. മക്കള്‍: സന്ധ്യ, വിദ്യ, അഭിഷേക്. മരുമക്കള്‍: കൃഷ്ണന്‍, പ്രഭാകരന്‍. സഹോദരന്‍: അശോകന്‍.
#Badiadka #Death #Kasargod #Kerala #Crime #LocalNews