ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥന്‍ വാഹനമിടിച്ച് മരിച്ച നിലയില്‍
Jul 23, 2015, 12:30 IST
പെര്‍ള: (www.kasargodvartha.com 23/07/2015) ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മണിയമ്പാറ സാന്തടുക്കയിലെ അണ്ണപ്പ നായികി (65)നെയാണ് പെര്‍ള ടൗണില്‍ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ അണ്ണപ്പ നായികിനെ രാത്രി 11.30 മണിയോടെ വാഹനമിടിച്ച് ചോരയില്‍ കുളിച്ച് റോഡില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കൂലിവേല ചെയ്തുവരുന്ന നായിക് ബദിയഡുക്ക ബാഞ്ചത്തടുക്കയിലെ സ്വകാര്യ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. നാട്ടുചികിത്സയും നടത്തി വന്നിരുന്നു. ഭാര്യ: സുനന്ദ. മക്കള്‍: മീനാക്ഷി, മമത, സുധീര്‍. മരുമകന്‍ ചന്ദ്രപ്പ. സഹോദരങ്ങള്‍: വെങ്കപ്പ നായ്ക്ക, ഗണേശ, ദേവകി.
Keywords: Kasaragod, Kerala, Perla, Death, Deadbody, Accidental-Death, Police, Man found dead in road.
Advertisement:

Advertisement: