ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ മധ്യവയസ്‌കന്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍
Apr 19, 2016, 23:29 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 19/04/2016) കമ്പല്ലൂരില്‍ മധ്യവയസ്‌കനെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കമ്പല്ലൂരിലെ സതീശാ (50) ണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും മദ്യകുപ്പികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ സുബാഷ് പാറങ്ങന്‍, ചിറ്റാരിക്കാല്‍ എസ് ഐ ടി വി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സതീശന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവത്തിന് ശേഷം മുങ്ങിയിരിക്കുകയാണ്. ഇയാള്‍ പോലീസ് വലയിലായതായും സൂചനയുണ്ട്.
ആക്രി സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്നയാളാണ് കൊല്ലപ്പെട്ട സതീശനെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലീസ് പറഞ്ഞു.
Keywords : Chittarikkal, Murder, Kamballur, Police, Investigation, Kasaragod, Liquor, Satheeshan.