ക്ഷേത്ര ഉത്സവത്തിനെത്തിയവര്‍ വയലിലിരുന്ന് മദ്യപിച്ചു; ഒന്നും രണ്ടും പറഞ്ഞ് പരസ്പരം ഏറ്റുമുട്ടി; പിന്നാലെ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൂടെയുണ്ടായിരുന്ന നാലു പേരെ പോലീസ് ചോദ്യം ചെയ്യുന്നു
Jan 16, 2019, 12:21 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.01.2019) ക്ഷേത്ര ഉത്സവത്തിനെത്തിയവര്‍ വയലിലിരുന്ന് മദ്യപിക്കുകയും ഒന്നും രണ്ടും പറഞ്ഞ് പരസ്പ്പരം ഏറ്റുമുട്ടയും ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ചീര്‍ക്കയത്തെ ആലാമി ഭാസ്‌ക്കരനെ (60) യാണ് വെള്ളരിക്കുണ്ട് -കൊന്നക്കാട് റോഡിലെ പുങ്ങംചാല്‍ പാലത്തോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി പുങ്ങംചാല്‍ കളരി ക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്നു. ഉത്സവത്തിനെത്തിയ ചിലര്‍ക്കൊപ്പം ചേര്‍ന്ന് ഭാസ്‌ക്കരന്‍ തൊട്ടടുത്ത പുഴയ്ക്കു സമീപത്തെ വയലിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും സംഘട്ടനം നടക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ ഭാസ്‌ക്കരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളരിക്കുണ്ടിലെ ബീവറേജില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. മദ്യം എത്തിച്ച ഓട്ടോഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കയക്കുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ: കാരിച്ചി. മക്കള്‍: സ്വപ്ന, സുരേഷ്. ഗര്‍ഭപാത്രം നീക്കം ചെയ്തതിനെ തുടര്‍ന്ന് കാരിച്ചി മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുകയാണ്. രണ്ടു മക്കളും ഇവര്‍ക്കൊപ്പം ആശുപത്രിയിലാണുള്ളത്.
Keywords: Man found dead in River; suspects murder, news, Vellarikundu, Death, Temple fest, River, Drinkers, Police, custody, Murder, enquiry, Medical College, Kerala.

കൂടെയുണ്ടായിരുന്ന നാലു പേര്‍ക്ക് മരണത്തില്‍ ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്ത് വരുന്നുണ്ട്. തല വെള്ളത്തില്‍ കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഞ്ചര അടിയോളം മാത്രമേ പുഴയില്‍ വെള്ളമുള്ളു. മുഖത്തും കഴുത്തിനും കണ്ണിന് സമീപത്തും പരിക്കുകള്‍ കാണപ്പെട്ടതാണ് മരണത്തില്‍ സംശയമുയരാന്‍ കാരണം. ഒരു ചെവി കടിച്ചു പറിച്ച നിലയിലാണ്.