Obituary | കൂലിത്തൊഴിലാളിയായ യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
● ഇടിയടുക്കയിലെ വാടക ക്വാർടേഴ്‌സിലാണ് സംഭവം.
● മരിച്ച ഹരീഷ് പെർള സീറന്തടുക്ക സ്വദേശിയാണ്.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എൻമകജെ: (KasargodVartha) കൂലിത്തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെർള, സീറന്തടുക്ക സ്വദേശിയും ഇടിയടുക്കയിലെ വാടക ക്വാർടേഴ്‌സിൽ താമസക്കാരനുമായ എസ് ഹരീഷ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെയാണ് സംഭവം
ക്വാർടേഴ്സിലെ കിടപ്പുമുറിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഹരീഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പരേതനായ രാമനായിക് - കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ഭവ്യ. അംഗഡിമുഗർ ഗവ. ഹയർസെകൻഡറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥിനിയായ ശ്രുതി ഏകമകളാണ്. സഹോദരൻ: സുരേഷ് നായിക്. ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).
#Enmakaje #Kerala #Death #Investigation #Tragedy #LocalNews