തനിച്ചുതാമസിക്കുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 14, 2017, 16:09 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2017) തനിച്ചുതാമസിക്കുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാലയിലെ മൗറിഷ് ടോറസിനെ (59) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിക്കാരി ജെസിന്ത ഡിസൂസ വീട്ടിലെത്തിയപ്പോഴാണ് മൗറിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം റെയില്‍വെസ്റ്റേഷന്‍ റോഡിലുള്ള വ്യാകുല മാതാ ചര്‍ച്ചില്‍ സംസ്‌കരിക്കും. മൗറിഷിന്റെ ഭാര്യ മാര്‍ഗരറ്റ് (57) കഴിഞ്ഞ മാസം 14ന് മരണപ്പെട്ടിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് മരണപ്പെട്ടത്.
ഭാര്യയുടെ മരണശേഷം മൗറിഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. വര്‍ഷങ്ങളായി തെരുവത്ത് കുഷ്യന്‍ വര്‍ക്സ് നടത്തി വരികയായിരുന്നു മൗറിഷ്. മക്കളായ മജല്ല ടോറസ്, റുമില്ല ടോറസ് എന്നിവര്‍ കുടുംബസമേതം ദുബൈയിലാണ്. മരുമക്കള്‍: റോഷന്‍ ഡിസൂസ, ഡിക്കേസ് പയസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Death, Mobile Phone, Vidya Nagar, House, Police, Deadbody, General-hospital, Postmortem, Railway station, Man found dead in house