യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 17, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2016) യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക പുത്തൂര്‍ പര്‍പ്പുഞ്ചെ സ്വദേശി സുലൈമാന്റെ മകന്‍ അന്‍സാര്‍(21) നെയാണ് തിങ്കഴാഴ്ച വൈകുന്നേരം എടനീരിലെ വാടക ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നായന്മാര്‍ മൂലയിലെ കോഴിക്കട ഉടമയായിരുന്നു. കടയില്‍ നിന്നും നേരത്തെ ഇറങ്ങി ക്വാര്‍ട്ടേഴ്‌സിലെത്തിയ അന്‍സാര്‍ മുറിയില്‍ കയറി വാതിലടക്കുകയും ഫാനില്‍ കെട്ടിത്തൂങ്ങുകയുമായിരുന്നു. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉമ്മ ആയിഷ. രണ്ട് സഹോദരങ്ങളുണ്ട്. യുവാവിന്റെ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.
Keywords: Kasaragod, Suicide, Edneer, Shop, Quarters, Room, Monday, Evening, Fan, Police, General Hospital.