മധ്യവയസ്‌കന്‍ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Aug 11, 2017, 19:53 IST
കുമ്പള:(www.kasaragodvartha.com 11/08/2017) മധ്യവയസ്‌കനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംബ്രാണ അണ്ട്യത്തടുക്കയിലെ പരേതനായ രാമയുടെ മകന്‍ നാരായണ(40) നെയാണ് ഭാര്യ സവിതയുടെ കിദൂര്‍ കുണ്ടങ്കേരടുക്കയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാരായണന്‍ ചികിത്സയില്‍ കഴിഞ്ഞുവന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: രവി, ലളിത. മൂന്ന് മക്കളുണ്ട്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Hanged, Wife, Police, Man found dead hanged.