അറുപതടി താഴ്ചയുള്ള സ്‌കൂള്‍ കിണറില്‍ വീണ് അമ്പത്തഞ്ചുകാരന് ഗുരുതരം
Apr 25, 2017, 10:00 IST
മുള്ളേരിയ: (www.kasargodvartha.com 25.04.2017) അറുപതടി താഴ്ചയുള്ള സ്‌കൂള്‍ കിണറില്‍ വീണ് അമ്പത്തഞ്ചുകാരന് ഗുരുതരമായി പരിക്കേറ്റു. കൊളത്തൂര്‍ പെര്‍ളടുക്കത്തെ ജനാര്‍ദനനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുളിയാര്‍ പാണൂര്‍ ഗവ. എല്‍ പി സ്‌കൂളിന്റെ കിണറിലാണ് ജനാര്‍ദനന്‍ വീണത്. കിണറില്‍ നിന്നും ചെളികോരി നീക്കിയ ശേഷം മുകളിലേക്ക് കയറുകയായിരുന്നു ജനാര്‍ദനന്‍.
കിണറിന് മുകളിലേക്കെത്താറായതോടെ ജനാര്‍ദനന്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഏഴ് തൊഴിലാളികളെയാണ് സ്‌കൂള്‍ കിണര്‍ വൃത്തിയാക്കാന്‍ നിയോഗിച്ചത്. ഇവരില്‍ ജനാര്‍ദനന്‍ മാത്രമാണ് കിണറിലിറങ്ങിയത്. മറ്റ് തൊഴിലാളികള്‍ കിണറിന് പുറത്തുനിന്ന് ജനാര്‍ദനനെ സഹായിക്കുകയായിരുന്നു. കിണറില്‍ വീണ് ജനാര്‍ദനനെ രക്ഷപ്പെടുത്താന്‍ കേസര കെട്ടിയിറക്കുകയും മറ്റൊരു തൊഴിലാളി കിണറ്റിലിറങ്ങുകയും ചെയ്തിരുന്നു.
ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ ബാക്കിയുള്ള തൊഴിലാളികളും ജനാര്‍ദനനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ കാസര്‍കോട് ഫയര്‍സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍മാന്‍മാരായ എച്ച് ഉമേശന്‍, ഇ പ്രസീത് എന്നിവര്‍ കിണറിലിറങ്ങുകയും ജനാര്‍ദനനെ സ്ട്രെക്ച്ചറില്‍ കിടത്തി കിണറില്‍ നിന്നും മുകളിലേക്ക് വലിച്ചുയര്‍ത്തുകയും ചെയ്തു. അഗ്‌നിശമനസേന അസിസ്റ്റന്റെ സ്റ്റേഷന്‍ ഓഫീസര്‍ പി വി അശോകനാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ജനാര്‍ദനന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mulleria, Well, Injured, Natives, Hospital, Treatment, Fire station, Man fell into well, seriously injured, hospitalized.