ചീട്ടുകളി റെയ്ഡിന് പോലീസ് എത്തിയപ്പോള്‍ ഭയന്നോടിയ ഗള്‍ഫുകാരന്‍ കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു
May 16, 2015, 22:50 IST
ബദിയടുക്ക: (www.kasargodvartha.com 16/05/2015) ചീട്ടുകളി നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ ഭയന്നോടിയ ഗള്‍ഫുകാരന്‍ കിണറ്റില്‍ വീണു. നെക്രാജെ ഉദ്ധം എന്ന സ്ഥലത്തെ ഗള്‍ഫുകാരനായ മജീദ് (30) ആണ് കിണറ്റില്‍ വീണത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജമാല്‍ എന്നയാളുടെ പറമ്പിലെ 50 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് മജീദ് വീണത്. മണ്ണുകൊണ്ട് നിര്‍മിച്ച ചെറിയ ആള്‍മറയാണ് കിണറ്റിനുണ്ടായത്. കിണറ്റില്‍ കുറച്ചുവെള്ളമേ ഉണ്ടായിരുന്നുള്ളു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്‌നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മജീദിനെ രക്ഷപ്പെടുത്തിയത്.
ചെറിയ പരിക്ക് മാത്രമെ മജീദിന് സംഭവിച്ചുള്ളു. 10 ദിവസം മുമ്പാണ് മജീദ് നാട്ടിലെത്തിയത്. മജീദ് ചീട്ടുകളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. യുവാവിനെ പിന്നീട് ബദിയടുക്ക പോലീസ് ആശുപത്രിയിലെത്തിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Gambling, Badiyadukka, kasaragod, Police, Well, Kerala, Man fell in to well, rescued.