റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്‍ വഴിയില്‍ കുഴഞ്ഞു വീണു; യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയത് റെയില്‍വേ പോലീസിന്റെ സമയോചിത ഇടപെടല്‍ കൊണ്ട്
Aug 31, 2018, 22:47 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2018) റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്‍ വഴിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി. റെയില്‍വേ പോലീസിന്റെ സമയോജിതമായ ഇടപെടല്‍ കാരണം യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. തിരുവനന്തപുരം സ്വദേശിയും സുള്ള്യയില്‍ റബ്ബര്‍ ടാപ്പിംഗ് ജോലിക്കാരനുമായ രവീഷ് (35) ആണ് വഴിയില്‍ കുഴഞ്ഞുവീണത്.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് ഒപ്പം ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്റ്റാന്‍ലി ആന്‍ഡ്രൂസിനൊപ്പം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് പോകാനെത്തിയതായിരുന്നു രവീഷ്. ഇതിനിടയില്‍ വയറു വേദന അനുഭവപ്പെട്ട രവീഷ് ഛര്‍ദിക്കണമെന്ന് പറഞ്ഞ് റെയില്‍വേ സ്‌റ്റേഷന്റെ വടക്കു ഭാഗത്ത് മാലിന്യം കൂട്ടിയിട്ട ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സ്റ്റാന്‍ലി കാസര്‍കോട് റെയില്‍വേ അസി. സബ് ഇന്‍സ്‌പെക്ടര്‍ ബാബു കുപ്ലേരിയെ വിവരമറിയിക്കുകയായിരുന്നു.
ബാബു കുപ്ലേരിയും സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫൈസല്‍, സുനില്‍ കുമാര്‍, അശോകന്‍, ഗംഗാധരന്‍ എന്നിവര്‍ രവീഷിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടെ മാലിന്യ കൂമ്പാരത്തില്‍ യുവാവിന്റെ കാല്‍ കാണുകയും പിന്നീട് രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. യഥാസമയം ആശുപത്രിയിലെത്തിച്ചതു കൊണ്ടു മാത്രമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. രവീഷിനെ കൂടുതല്‍ വിദഗദ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. റെയില്‍വേ പോലീസിനും റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ക്കും നന്ദി അറിയിച്ചാണ് ഇരുവരും തിരുവനന്തപുരത്തേക്ക് യാത്രയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Railway station, News, Man falls down in Railway Station; Admitted to hospital by Railway Police