മാലിന്യങ്ങള്‍ നിറഞ്ഞ കിണറില്‍ അന്യസംസ്ഥാനതൊഴിലാളി കഴിഞ്ഞത് മൂന്നുദിവസം; ഒടുവില്‍ നാട്ടുകാര്‍ തുണയായി
Jun 18, 2017, 17:48 IST
ഉപ്പള: (www.kasargodvartha.com 18.06.2017) അന്യസംസ്ഥാനതൊഴിലാളിയായ യുവാവ് മാലിന്യങ്ങള്‍ നിറഞ്ഞ കിണറില്‍ കഴിഞ്ഞത് മൂന്ന് ദിവസം. മഴയും വെയിലുമേറ്റ് കൊടും വിശപ്പുസഹിച്ച് മൂന്നുദിവസം കിണറ്റില്‍ ദുരിതമനുഭവിച്ച യുവാവിന് ഒടുവില്‍ നാട്ടുകാര്‍ രക്ഷകരായി. അന്യ സംസ്ഥാന തൊഴിലാളിയെ അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പള റെയില്‍വെ ട്രാക്കിന് സമീപത്തെ ആള്‍മറയില്ലാത്തതും മാലിന്യം നിറഞ്ഞതുമായി കിണറില്‍ ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിനെ പരിസരവാസികളായ ചിലര്‍ കണ്ടെത്തിയത്. യുവാവ് മരത്തിന്റെ വേരില്‍ പിടിച്ച് കഴുത്തോളം മുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി യുവാവിനെ പുറത്തെടുക്കുകയും ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ദിവസങ്ങളോളം വെള്ളത്തില്‍ കിടന്നതിനാല്‍ ശരീരം മരവിച്ച നിലയിലായിരുന്നു. ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിച്ച് സംസാരിക്കാന്‍ പോലും സാധിക്കാതെ യുവാവ് വിഷമിക്കുകയായിരുന്നു. പിന്നീട് യുവാവിനെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uppala, Well, news, Man fallen to well; Natives rescued after 3 days