അവശനിലയില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച യുവാവിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിയാരത്തേക്ക് കൊണ്ടുപോയി; യാത്രാമധ്യേ മരണം
Sep 10, 2017, 11:16 IST
ആദൂര്‍: (www.kasargodvartha.com 10.09.2017) അവശനിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവാവിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാമധ്യേ മരണവും സംഭവിച്ചു. ആദൂര്‍ പഞ്ചിക്കല്ലിലെ ചെനിയ (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ചെനിയയെ അതീവ അവശനിലയില്‍ ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഛര്‍ദ്ദിയെ തുടര്‍ന്നാണ് കൊണ്ടുവന്നതെന്നാണ് ബന്ധുക്കള്‍ ഡോക്ടറോട് വെളിപ്പെടുത്തിയത്. എന്നാല്‍ പരിശോധനയില്‍ സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ ചെനിയയെ ഉടന്‍ പരിയാരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരിയാരത്ത് എത്തുന്നതിനുമുമ്പുതന്നെ ചെനിയ മരണപ്പെടുകയും ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ആദൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്ഥമരണകാരണം വ്യക്തമാവുകയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, hospital, General-hospital, Man dies while shifting Pariyaram medical college