പൈക്ക ബാലടുക്കത്ത് ഓട്ടോറിക്ഷയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Aug 4, 2015, 21:53 IST
നെല്ലിക്കട്ട: (www.kasargodvartha.com 04/08/2015) പൈക്ക ബാലടുക്കത്ത് ഓട്ടോറിക്ഷയിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന്‍ മരിച്ചു. പൈക്കയിലെ പി.കെ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ബാലടുക്ക പുന്നാരടുക്കത്താണ് അപകടം.
പുന്നാരടുക്കത്തെ മകള്‍ സുശീലയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ ഓട്ടോ റിക്ഷ നിര്‍ത്താതെ പോയി.
തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണകാരണം. ഭാര്യ: ജാനകി. മറ്റു മക്കള്‍: ബാലന്‍, അനിത. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords : Kasaragod, Badiyadukka, Nellikatta, Accident, Death, Auto-rickshaw, P.K Shankaran, Paika, Baladukka.