മകനോടൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗൃഹനാഥന്‍ ബൈക്കപകടത്തില്‍ മരിച്ചു
Dec 21, 2015, 22:19 IST
രാജപുരം: (www.kasargodvartha.com 21/12/2015) മകനോടൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്ന പിതാവ് ബൈക്കപകടത്തില്‍ മരിച്ചു. പാറക്കടവിലെ കുരിശുംമൂട്ടില്‍ കുരുവിള (കുറുവച്ചന്‍ 60) ആണ് മരിച്ചത്. മകന്‍ സഞ്ജിത്തിനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം പാണത്തൂര്‍ ചെമ്പേരിയിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു അപകടം.
അസുഖ ബാധിതനായ അച്ഛനെയും കൂട്ടി ആശുപത്രിയിലേക്ക് വരുന്നതിനിടെ സഞ്ജിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുരുവിള മരിച്ചിരുന്നു.
ഭാര്യ: റോസമ്മ. മകള്‍: സംഗീത. മരുമകന്‍: സിബി ഇലവുങ്കല്‍ (തൊടുപുഴ).
Keywords : Rajapuram, Accident, Death, Father, Son, Hospital, Injured, Kuruvila, Sanjith.