കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു
Dec 18, 2015, 11:53 IST
പൊയ്‌നാച്ചി: (www.kasargodvartha.com 18.12.2015) കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. കാസര്‍കോട് കുഡ്‌ലുവിലെ പ്രസന്നനാണ് മരിച്ചത്. ഡിസംബര്‍ 15ന് വൈകുന്നരം അഞ്ചുമണിയോടെ പൊയ്‌നാച്ചിയിലാണ് അപകടമുണ്ടായത്.
കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പ്രസന്നന്‍ ഓടിച്ചുപോവുകയായിരുന്ന കെ എല്‍ 14 കെ 9514 നമ്പര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന കെ എല്‍ 14 ക്യൂ 3873 നമ്പര്‍ റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്.

Keyword: kasaragod, Poinachi, Accident, Bike, Car, hospital, Death, Kanhangad,