Accident | സ്‌കൂടർ നിയന്ത്രണം വിട്ടുമറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Updated: Apr 30, 2024, 23:10 IST
* മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്
ചീമേനി: (KasargodVartha) സ്‌കൂടർ നിയന്ത്രണം വിട്ടുമറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊടക്കാട് തട്ടുമ്മൽ ഹൗസിൽ ഗോവിന്ദൻ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2.30 മണിയോടെ മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി രാത്രി 10 മണിയോടെ ആനിക്കാടിയിലാണ് ഗോവിന്ദൻ സഞ്ചരിച്ച കെ എൽ 60 യു 1668 നമ്പർ സ്‌കൂടർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. പരുക്ക് ഗുരുതരമായതിനാൽ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുഴിപ്രാട്ടെ കുഞ്ഞിക്കണ്ണൻ - കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ. മക്കൾ. അമൃത, അമേയ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബാലകൃഷ്‌ണൻ, രാജേഷ്, ഷീബ, അനീഷ്. ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.