വെള്ളം ചൂടാക്കുന്നതിനിടയില്‍ തീപൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു
Apr 11, 2015, 12:30 IST
ഉപ്പള: (www.kasargodvartha.com 11/04/2015) വെള്ളം ചൂടാക്കുന്നതിനിടയില്‍ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മഞ്ചേശ്വരം മച്ചംപാടിയിലെ പുച്ചത്തുബയലിലെ മുഹമ്മദ് (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മുഹമ്മദിന് തീപൊള്ളലേറ്റത്. തീ പെട്ടെന്ന് കത്തുന്നതിനായി അടുപ്പില്‍ മണ്ണെണ്ണയൊഴിച്ചപ്പോള്‍ ദേഹത്തേക്ക് ആളിപ്പടരുകയായിരുന്നു. ഉടന്‍ ദേര്‍ളക്കട്ട ആശുപത്രിയിലും പിന്നീട് കങ്കനാടി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബൂബക്കര്‍ - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: ആഇശ, ഖദീജത്ത് കുബ്‌റ, അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഖദീജുമ്മ, മൈമൂന, ആസ്യുമ്മ, മറിയുമ്മ, ഇസ്മാഈല്‍ ഇബ്രാഹിം, അബ്ദുല്ല.
Keywords : Burnt, Hospital, Kasaragod, Kerala, Kerosene, Uppala, Water, Dead, Manjeswaram, Yesterday
Advertisement: