Tragedy | പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഗൃഹനാഥൻ മരിച്ചു
Jan 1, 2025, 16:14 IST
Image Credit: Arranged
● കണ്ണൻ (55) ആണ് മരിച്ചത്.
● വാവടുക്കം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു
● ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.
ബേഡകം: (KasargodVartha) പുഴയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം. മുന്നാട് വാവടുക്കത്തെ കണ്ണൻ (55) ആണ് മരിച്ചത് മരിച്ചത്. ചെരിപ്പടിയൻ - കാരിച്ചി ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച ഉച്ചയോടെ വാവടുക്കം പുഴയിലായിരുന്നു അപകടം.
നിലവിളി കേട്ടെത്തിയവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും കണ്ണനെ പുഴയിൽ നിന്ന് കരയ്ക്കെത്തിക്കുകയും ചെയ്തു. തുടർന്ന്, ബേഡഡുക്ക താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: സാവിത്രി. മക്കൾ: അനൂപ്, സൗമിനി. മരുമകൻ: മണി. സഹോദരൻ: അമ്പാടി. സംഭവത്തിൽ ബേഡകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Drowning #RiverAccident #Kasargod #Kerala #Tragedy #Accident