ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Mar 3, 2020, 14:56 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2020) ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വിദ്യാനഗര്‍ മിനി എസ്‌റ്റേറ്റിന് സമീപത്തെ ചാല്‍ക്കര മുഹമ്മദ് (60) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ആലംപാടിയില്‍ വെച്ചാണ് മുഹമ്മദ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്.
ഏറെക്കാലം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുണ്ടാക്കി എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
Keywords : Kasaragod, Kerala, news, Accidental Death, Alampady, Man died in accident
ഏറെക്കാലം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുണ്ടാക്കി എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.